KSDLIVENEWS

Real news for everyone

ലോകകപ്പ് കാലത്ത് ഉപയോഗിച്ച 4000 കണ്ടെയ്നർ വീടുകൾ ഭൂകമ്പം തകർത്തെറിഞ്ഞ സിറിയയിലേയും തുർക്കിയിലേയും വീടുകളായി മാറി

SHARE THIS ON

ദോഹ: സുസ്ഥിരതയും പൈതൃകവും മുഖമുദ്രയാക്കി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാളിന്‍റെ ശേഷിപ്പുകള്‍ ഇപ്പോള്‍ ലോകത്തിന്‍റെ മറ്റൊരുഭാഗത്ത് ആശ്വാസമാവുന്നതിന്‍റെ നിര്‍വൃതിയുണ്ട് ഖത്തര്‍ ലോകകപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ വേളയില്‍ ഖത്തറില്‍ ലോകകപ്പ് അരങ്ങേറുമ്ബോള്‍ പലയിടങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ആരാധകര്‍ രാപ്പാര്‍ത്ത കണ്ടെയ്നറുകള്‍ ഇന്ന് കിടപ്പാടം നഷ്ടമായ ആയിരങ്ങള്‍ക്ക് അഭയകേന്ദ്രമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുര്‍ക്കിയയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്ബത്തില്‍ വീടുകള്‍ തകര്‍ന്ന പതിനായിരങ്ങള്‍ക്കാണ് ഖത്തര്‍ ലോകകപ്പ് കാലത്ത് ഉപയോഗിച്ച കണ്ടെയ്നറുകള്‍ തുണയായത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്ബത്തിനുപിന്നാലെ വിവിധ ഘട്ടങ്ങളിലായി എത്തിച്ച 4000ത്തോളം കണ്ടെയ്നര്‍ കാബിനുകള്‍ ഇപ്പോള്‍ തുര്‍ക്കിയയിലും സിറിയയിലും വീടുകളായി മാറി. ദുരന്തത്തിനു പിന്നാലെ തന്നെ ഇരുരാജ്യങ്ങളിലേക്കും 10,000 കാബിനുകള്‍ കപ്പല്‍മാര്‍ഗം എത്തിക്കുമെന്ന് ഖത്തര്‍ ഡെവലപ്മെന്‍റ് ഫണ്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, ഘട്ടംഘട്ടമായാണ് കണ്ടെയ്നര്‍ കാബിനുകളുടെ യാത്രയാരംഭിച്ചത്. എല്ലാവിധ താമസ സൗകര്യങ്ങളോടെയുമായിരുന്നു ലോകകപ്പ് വേളയില്‍ കണ്ടെയ്നര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചത്. ചുമരുകളും രണ്ട് കിടക്കകളും ചെറുമേശയും കസേരയും എയര്‍ കണ്ടീഷനും ടോയ്ലറ്റുമായി വിശാലമായ കണ്ടെയ്നര്‍ കാബിന്‍ ലോകകപ്പ് പോലെയുള്ള വലിയ മേളകളുടെ അടിസ്ഥാനസൗകര്യ നിര്‍മിതികളില്‍ വിപ്ലവമായി മാറി. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വിമര്‍ശനങ്ങളുടേയെല്ലാം മുനയൊടിക്കുന്നതായിരുന്നു താമസക്കാരില്‍നിന്ന് ലഭിച്ച സ്വീകാര്യത. ചുരുങ്ങിയ ചെലവില്‍ താമസിച്ച്‌ ലോകകപ്പ് മത്സരങ്ങള്‍ കണ്ടുമടങ്ങിയവര്‍ പരിസ്ഥിതി സൗഹൃദം കൂടിയായ കണ്ടെയ്നര്‍ കാബിനുകളെ പ്രശംസിച്ചു. കളികഴിഞ്ഞ് ഇവയെല്ലാം കാലിയായപ്പോഴാണ് തുര്‍ക്കിയയിലും സിറിയയിലും വീട് നഷ്ടപ്പെട്ടവര്‍ പുതിയ അവകാശികളായി മാറുന്നത്. ഒന്നരമാസം മുമ്ബുണ്ടായ ഭൂകമ്ബത്തില്‍ 52,000 ത്തിലധികം പേരാണ് മരണമടഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി. ഹതായ് പ്രവിശ്യയില്‍ സ്ഥാപിച്ച കാബിന്‍ വീടുകള്‍ തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചപ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!