KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം മനസുകളില്‍ വേദനയുണ്ടാക്കുന്നത്; വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണം; കാന്തപുരം

SHARE THIS ON

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം.

തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നവര്‍ രാഷ്ട്രശരീരത്തില്‍ ഏല്പിക്കുന്ന മുറിവുകള്‍ ആഴമേറിയതാകും.ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും.

പ്രധാനമന്ത്രിയെ പോലൊരാള്‍ അത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. മുസ്ലിം മനസ്സുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!