KSDLIVENEWS

Real news for everyone

കര്‍ണാടക നിയമസഭയെ നയിക്കാന്‍ മലയാളി, യു.ടി ഖാദർ സ്പീക്കർ ആകും, സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം

SHARE THIS ON

മംഗളൂരു: കർണാടക നിയമസഭ സ്പീക്കർ പദവിയിലേക്ക് മംഗളൂരു മണ്ഡലം എം.എൽ.എ യു.ടി. ഖാദറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് ശേഷം അദ്ദേഹം പത്രിക സമർപ്പിക്കും. കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജെവാലയും കെ.സി. വേണുഗോപാലും ഖാദറുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദർ. രണ്ടു തവണ ഉള്ളാൾ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി. ഫരീദ് നിര്യാതനായതിനെത്തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകൻ ഖാദർ ആദ്യമായി എം.എൽ.എയായത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. നിയമ ബിരുദധാരിയാണ് ഖാദർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!