KSDLIVENEWS

Real news for everyone

അറ്റ്ലസ് സ്റ്റാർ സമരം ഫലം കണ്ടു
ആലംപാടി സ്കൂളിൽ അനധികൃതമായി നിർമിച്ച കൊടിമരം നീക്കം ചെയ്തു.

SHARE THIS ON

ആലംപാടി: ആലംപാടി സ്കൂൾ ഗ്രൗണ്ടിന് ഭീഷണി ആകുന്ന രീതിയിൽ അശാസ്ത്രീയമായി നിര്മ്മിച്ച നിർമ്മാണ പ്രവർത്തനങ്ങളും കൊടി മരവും നീക്കണം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് അറ്റ്ലസ് സ്റ്റാർ ആലംപാടി രണ്ടു വർഷത്തോളമായി നടത്തി വരുന്ന സമര പ്രധിഷേധ പരിപാടികൾ ഫലം കൊണ്ട്. അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കോടി മരം നീക്കം ചെയ്തു. അശാത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു.

വര്ഷങ്ങളുടെ ശ്രമഫലമായി സ്കൂളിന് ലഭ്യമായ സ്കൂൾ ഗ്രൗണ്ട് നശിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനവും സ്കൂളിൻറെ ഗ്രൗണ്ടിൻറെ മധ്യത്തിലായി കുട്ടികളുടെ കായിക വിനോദങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിലുമായിരുന്നു കൊടിമരം. ഇത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു സ്കൂൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാട് ഇല്ലാത്തത് കൊണ്ട്. ഡി.ഡി.ഇ,ജില്ലാ പഞ്ചായത്ത് പ്രെസിഡൻറ് ,ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുകയായിരുന്നു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും മനസ്സിലാക്കി സ്കൂൾ അധികൃതരോട് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും കൊടി മരം നീക്കം ചെയ്യാനും നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ പല കാരണങ്ങൾ കൊണ്ട് കൊടി മരം നീക്കം ചെയ്യുന്നത് നീട്ടികൊണ്ട് പോകുകയായിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നിർദ്ദേശം ഉണ്ടായതിനെ തുടർന്ന് ഇന്ന് പുലർച്ചെ കോടി മരവും നീക്കം ചെയ്തു.

ഉയർച്ചയുടെ പുതിയ പടവുകൾ താണ്ടുന്ന ആലംപാടി സ്കൂളിന് നിരവധി പരിശ്രമ ഫലമായി ലഭ്യമായ സ്കൂൾ ഗ്രൗണ്ട് നശിപ്പിക്കുന്ന രീതിയിലുള്ള ഒരു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ല എന്ന് അറ്റ്ലസ് സ്റ്റാർ ക്ലബ് ഭാരവാഹികൾ അറിയിച്ചു. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി വര്ധിപ്പിക്കാനുതകുന്ന ഗ്രൗണ്ട് പരമാവധി പ്രയോജനപ്പെടുത്താൻ നടപടിയുണ്ടാകണമെന്നും ക്ലബ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!