നിക്ഷേപ തട്ടിപ്പ് : പണം നഷ്ടമായവർ ഖമറുദ്ദീന്റെ വീടുവളഞ്ഞു ; 35 പേർക്കെതിരെ കേസ്

ചെറുവത്തൂർ : മഞ്ചേശ്വരത്തെ മുൻ എം എൽ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തിൽ 35 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു . എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ് കേസെടുത്തത് . ഇന്നലെ ഉച്ചയോടെ എടച്ചാക്കെയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ് വളഞ്ഞത് . ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ കുടുങ്ങിയവരാണ് വീടു വളഞ്ഞത് . തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ട ചെറുവത്തൂർ , പടന്ന , വലിയ പറമ്പ , പിലിക്കോട് പ്രദേശങ്ങളിൽ നിന്നും എത്തിയ 35 വോളം പേരാണ് വീടുവളഞ്ഞത് . എന്നാൽ ഖമറുദ്ദീൻ വീട്ടിൽ ഇല്ലെന്നു പറഞ്ഞുവെങ്കിലും ആൾക്കാർ പോകാൻ തയ്യാറായില്ല . ഒടുവിൽ ചന്തേര പൊലീസെത്തി സംസാരിച്ച ശേഷമാണ് ആൾക്കാർ പിരിഞ്ഞു പോയത്.തുടർന്ന് ഖമറുദ്ദീനെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും തന്നെ അസഭ്യം പറഞ്ഞതായും കാണിച്ച് ഭാര്യ റംല പൊലീസിൽ പരാതി നൽകി . എടച്ചാക്കെയിലെ എം സി ഹംസ , എൻ സി ഇബ്രാഹിം , ലത്തീഫ് കാടങ്കോട് തുടങ്ങി 35 വോളം പേർക്കെതിരെയാണ് കേസ് . നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പാവീസ് രസ മസാ നിവാസി..പ , സി വകുമീൻ
മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ തുടങ്ങിയവർക്കെതിരെ നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു . കേസിൽ അറസ്റ്റിലായ ഖമറുദ്ദീൻ മാസങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത് . എന്നാൽ പ്രതിയായ ശേഷം ഒളിവിൽ പോയ പൂക്കോയ തങ്ങളെയും മകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല . ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല . നേരത്തെ സജീവമായി നടത്തിയിരുന്ന അന്വേഷണം ഇപ്പോൾ നിലച്ചനിലയിലാണ് . ഇതിനിടയിലാണ് പണം നഷ്ടപ്പെട്ടവർ ഇന്നലെ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവം ഉണ്ടായത്

