തുരുത്തി വടക്കേ പുഴയുടെ പുനരുദ്ധാരണവും,
പുഴയുടെ ഇരു വശങ്ങളിൽ കരിങ്കൽ ഭിത്തിനിർമ്മാണവും.
ഐ.എൻ.എൽ
തുരുത്തി ശാഖാ കമ്മറ്റി മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി.

കാസറഗോഡ് നഗരസഭയിൽ 14 ആം വാർഡിൽ ചന്ദ്രഗിരി പുഴയോട് ചേർന്ന് 190 കുടുംബങ്ങൾ താമസിച്ചുവരുന്ന ഒരു കൊച്ചു ദ്വീപാണ് തുരുത്തി എന്ന പ്രദേശം.
തുരുത്തിയുടെ വടക്കേ ഭാഗത്തുള്ള പുഴ പുല്ലും,മണ്ണും നിറഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ്.
കൂടാതെ മരങ്ങളും വളർന്നു വരികയാണ്,അത് കാരണം
പുഴയുടെ നീരൊലിപ്പ് നിശ്ചലമായിട്ട് വർഷങ്ങളോളമായി.
പുഴയിൽ നീരൊലിപ്പ് ഇല്ലാത്തതിനാൽ പ്രദേശത്തെ മിക്ക കിണറുകളിലും രുചിവ്യത്യാസവും,നിറവ്യത്യാസവും കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ആയതിനാൽ പുഴയുടെ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിനും,
പുഴയുടെ നീരൊലിപ്പ് കൂട്ടുന്നതിന് വേണ്ടി പുഴ പുനഃസംരക്ഷണം ചെയ്യുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി.
പ്രശ്നം പരിശോദിച് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
ഐഎംസിസി ഷാർജ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി ,സുഹൈൽ തുരുത്തി,അബ്ദുല്ല ബി എസ്,സഫ്വാൻ തുരുത്തി
തുടങ്ങിയർ സംബന്ധിച്ചു.

