KSDLIVENEWS

Real news for everyone

പാലാരിവട്ടം പാലം അഴിമതി: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ.സൂരജ് സമര്‍പ്പിച്ച ഹരജി തള്ളി

SHARE THIS ON

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ടി.ഒ.സൂരജ് നല്‍കിയ ഹരജി ഹൈകോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ് അറസ്റ്റുണ്ടായതെന്ന സൂരജിന്‍റെ വാദം നിരാകരിച്ചായിരുന്നു ഹൈകോടതി നടപടി. അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് പ്രകാരം പൊതുസേവകനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുേമ്ബാള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ടി.ഒ.സൂരജ് കോടതിയെ അറിയിച്ചു.
കേസില്‍ സൂരജാണ് ഒന്നാം പ്രതിയെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നും ഉത്തരവില്‍ ൈഹേകാടതി വ്യക്തമാക്കി.

നടപടി ക്രമങ്ങള്‍ പാലിച്ചാണ്​ സൂരജിനെ അറസ്റ്റ്​ ചെയ്​തതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ കോടതിയിലെ സര്‍ക്കാര്‍ നിലപാട്​.

ടി.ഒ.സൂരജ്​ അഴിമതിപണം ഉപയോഗിച്ച്‌​ എറണാകുളം ഇടപ്പള്ളിയില്‍ ഭൂമി വാങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്​ സൂരജിന്‍റെ ഹരജി ഹൈകോടതി തള്ളിയത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!