KSDLIVENEWS

Real news for everyone

ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാത;
ആസൂത്രണമില്ലാതെ റോഡ് നവീകരണം: അപകടസാധ്യതയേറുന്നു.

SHARE THIS ON

ബദിയടുക്ക ∙ ആസൂത്രണമില്ലാതെ റോഡ് നവീകരിക്കുന്നതിനാൽ അപകടസാധ്യതയേറുന്നു. റോഡ് നവീകരിക്കുന്നതിനു മുൻപു നടപ്പിലാക്കേണ്ട പണികൾ നടക്കാത്തതിനാലാണ് ചെർക്കള അന്തർ സംസ്ഥാന പാതയോരം അപകടസാധ്യതയുള്ള ഇടമായി മാറിയത്. വൈദ്യുതി തൂൺ, പൈപ്പ്‌ലൈൻ, മരം എന്നിവ മാറ്റി റോഡ് നവീകരണം നടത്താതെ റോഡ് പോകുന്ന സ്ഥലത്തിനു മാത്രം സ്ഥലം കണ്ടെത്തി നവീകരിക്കുന്ന പണിയാണ് നടത്തികൊണ്ടിരിക്കുന്നത്.

റോഡ് പണിക്കു ശേഷമാണ് ബദിയടുക്ക മുതൽ കാടമന വരെ റോഡ് വശത്ത് പൈപ്പ് മാറ്റി സ്ഥാപിച്ചത്. ചോർച്ചയുള്ളതിനാലാണ് മാറ്റിയത്. ഇതിനു റോഡ് വശത്ത് സ്ഥലമില്ലാത്തതിനാൽ ഓവുചാലിന്റെ സ്ഥലത്താണ് ലൈൻ സ്ഥാപിച്ചത്. കരിമ്പിലയിൽ സ്ഥലമില്ലാത്തിനാൽ റോഡ് വശത്ത് തന്നയാണ് പൈപ്പ്‌ലൈൻ വലിച്ചത്. കരിമ്പിലിയിൽ കുന്നിനു മുകളിലെ മരങ്ങൾ വെട്ടിമാറ്റാത്തതിനാൽ റോഡിലേക്ക് മറിഞ്ഞു വീഴുന്നു.

കഴിഞ്ഞ ആഴ്ച ഇവിടെ ചാഞ്ഞു നിന്നിരുന്ന കൂറ്റൻ മാവ് എച്ച്ടി ലൈനിലേക്കു പതിച്ച് റോഡിലേക്ക് മറിഞ്ഞതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. പകലായതിനാൽ വൻ ദുരന്തം ഒഴിവായി. വെട്ടി മാറ്റിയ മരത്തടി റോഡ് വശത്ത് കിടക്കുന്നതിനാൽ പേടിയോടെയാണ് വാഹന യാത്രക്കാർ പോകുന്നത്.

മരാമത്ത് വകുപ്പ് മുറിച്ചു മാറ്റുന്ന ഇത്തരം മരത്തടികൾക്ക് വനം വകുപ്പ് അളവെടുത്ത് വിലയിട്ടു വിൽക്കുകയാണ് ചെയ്യേണ്ടത്. അളവെടുക്കാൻ വൈകുന്നതിനാൽ ലേലം വിളിച്ച് വിൽപന നടത്താനാകുന്നില്ല. മരാമത്ത് സെക്‌ഷൻ ഓഫിസ് പരിസരത്തും റോഡ് വശത്തും ലക്ഷം രൂപയുടെ മരത്തടികൾ നശിക്കുന്നു.

കരിമ്പിലിയിൽ മുന്നു വർഷം മുൻപ് 30 അടിയോളം ഉയരത്തിലെ കുന്നിടിഞ്ഞ് റോഡ് തടസ്സമായപ്പോൾ 3000 ലോഡ് മണ്ണ് മാറ്റി റോഡ് തടസ്സം ഒഴിവാക്കിയിരുന്നു. ഇപ്പോഴും മണ്ണിടിഞ്ഞു കൊണ്ടരിക്കുന്നു. ശക്തമായ മഴ പെയ്താൽ മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെടാൻ സാധ്യതയേറെയാണ്.

റോഡ് വശത്ത് വരുന്�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!