യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ ഒരാൾ കൂടി പിടിയിൽ

കാസർകോട് ∙ യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയതു. നെല്ലിക്കട്ട നാരമ്പാടിയിലെ പി.എ.മുഹമ്മദ് ആസിഫിനെയാണ് (27) സിഐ പി.അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജൂൺ 22ന് ബട്ടംപാറയിൽ ചൗക്കി ആസാദ് നഗറിലെ കെ.എ.അഹമ്മദ് നിയാസിനെയാണ് കാറിൽ ഇരിക്കുമ്പോൾ മറ്റൊരു കാറിലെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന പണം തട്ടിയത്

