ബസ് സ്‌റ്റോപ്പില്‍ ഒന്നിച്ചുനിന്നു; പാലക്കാട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിമ്പ സ്വദേശികളായ സിദ്ദീഖ്, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.
മണ്ണാര്‍ക്കാടിനടുത്ത് കരിമ്പയിലുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ ഒന്നിച്ച് നിന്നു, ഒന്നിച്ച് നടന്നു തുടങ്ങിയ കാാരണങ്ങളാലാണ് സദാചാര ഗുണ്ടകള്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തത്. നാല്‍പ്പതോളം പേരാണ് സ്ഥലത്തെത്തിയതെന്നും ഇതില്‍ പന്ത്രണ്ട് പേരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം ആക്ഷേപിക്കാറുണ്ടെന്നും സദാചാര ഗുണ്ടകള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിഷയം മാതാപിതാക്കള്‍ മുഖേനെ അധ്യാപകരെ അറിയിച്ചെങ്കിലും വിഷയത്തില്‍ അധ്യാപകര്‍ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്

