KSDLIVENEWS

Real news for everyone

മാധ്യമങ്ങള്‍ ‘കങ്കാരുകോടതി’കളാകുന്നു; പ്രതികരിക്കാത്തത്‌ ദൗര്‍ബല്യമായി കാണരുത്- ചീഫ് ജസ്റ്റിസ് രമണ

SHARE THIS ON

ന്യൂഡല്‍ഹി: മാധ്യമ വിചാരണയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ‘കങ്കാരൂ’ കോടതികള്‍ സംഘടിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആരോപിച്ചു. അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. വിമർശനങ്ങളോട് ജഡ്ജിമാർ പ്രതികരിക്കാത്തതിനെ ദൗർബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.


ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്.ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ മാധ്യമ വിചാരണനയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
വര്‍ദ്ധിച്ച് വരുന്ന മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെയും, സ്വാതന്ത്ര്യത്തെയും ബാധിക്കുകയാണ്. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!