KSDLIVENEWS

Real news for everyone

വീടുകളിലും സ്ഥാപനങ്ങളിലും 13 മുതല്‍ ദേശീയപതാക ഉയര്‍ത്തും; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം

SHARE THIS ON

തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയരും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഓഗസ്ത് 13-ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റംവരുത്തിയിട്ടുണ്ട്.


കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാകനിര്‍മാണത്തിന് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുഖേനയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ക്കുട്ടികളില്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കണം. ഓഗസ്റ്റ് 12-നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!