ശ്രീരാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് നിയമവാഴ്ചയോടുള്ള ധിക്കാരം: കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം | ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കൂത്താടി സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബശീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഘാതകനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സർക്കാർ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കൊലപാതകക്കുറ്റം ചാർത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ഓശാന പാടുന്ന വിധത്തിലാണ് സർക്കാർ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂർവ്വമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിതെന്നും കമ്മിറ്റി പറഞ്ഞു. ഇദ്ദേഹത്തെ ഉടൻ ആലപ്പുഴ കളക്ടർ സ്ഥാനത്ത് മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

