ഇൻസ്റ്റാഗ്രാമിലുള്ള പെൺകുട്ടികളുടെ ചിത്രങ്ങളിൽ മോർഫിംഗ്; മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ; കൂടുതൽ എഫ്ഐആറുകൾ

ഇൻസ്റ്റഗ്രാമിൽ നിന്ന് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ. വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. എബേലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.

