KSDLIVENEWS

Real news for everyone

പ്രചാരണം പിണറായിയില്‍ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായി: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം

SHARE THIS ON

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുള്ള റിപ്പോർട്ടാണ് അംഗീകരിച്ചത്.

പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചുവെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പിഎം ശ്രീ വിഷയത്തിൽ പാർട്ടിക്ക് വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ വിഷയത്തിൽ ഘടകകക്ഷിയായ സിപിഐ ഉയർത്തിയ വിമർശനങ്ങൾ ഉൾക്കൊള്ളാൻ പാർട്ടി തയ്യാറായില്ലെന്നും ഒടുവിൽ പാർട്ടി ജനറൽ സെക്രട്ടറി തന്നെ നേരിട്ട് ഇടപെടേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13,14,15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!