ഇന്ത്യയ്ക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; സർഫ്രാസ് അഹമ്മദ് പുറത്ത്

ദുബായ്∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിനുള്ള 12 അംഗ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ ഒഴിവാക്കിയാണ് പാക്കിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. മുഹമ്മദ് റിസ്വാൻ വിക്കറ്റ് കീപ്പറാകും. മുതിര്‍ന്ന താരങ്ങളായ ശുഐബ് മാലിക്കും മുഹമ്മദ് ഹാഫിസും ടീമിലുണ്ട്.
ശനിയാഴ്ച വാർത്താ സമ്മേളനത്തിനിടെ ക്യാപ്റ്റൻ ബാബർ അസമാണു ടീമിനെ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രി 7.30ന് ദുബായിലാണു മത്സരം. ട്വന്റി20 ലോകകപ്പിൽ മുൻപ് അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യയ്ക്കായിരുന്നു ജയം.
12 അംഗ പാക്കിസ്ഥാൻ ടീം– ബാബര്‍ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാഫിസ്, ശദബ് ഖാൻ, ഇമാദ് വസീം, ശുഐബ് മാലിക്ക്, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്.

