ഇറാന്‍റെ ആണവ പദ്ധതി പശ്ചിമേഷ്യന്‍ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് അമേരിക്കയും ഇസ്രയേലും

ഇറാന്‍റെ ആണവ പദ്ധതി പശ്ചിമേഷ്യന്‍ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് അമേരിക്കയും ഇസ്രയേലും. യോജിച്ച നീക്കത്തിലൂടെ വെല്ലുവിളി മറികടക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. അതേ സമയം ആണവ കരാര്‍ വിഷയത്തില്‍ വിയന്ന ചര്‍ച്ച അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെ, ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഇറാന്‍ ഉറച്ചു നില്‍ക്കുകയാണ്.
ഇറാന്‍റെ ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കയുമായി നിര്‍ണായക ചര്‍ച്ച നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുളളിവനും തമ്മില്‍ ആയിരുന്നു ചര്‍ച്ച. ഇറാന്‍റെ ആണവ പദ്ധതി ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് രൂപപ്പെടുത്തിയതെന്നും ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും ഇരു രാജ്യങ്ങളും വിലയിരുത്തി. വിയന്ന ചര്‍ച്ച നിര്‍ത്തി വെക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു.
അതിനിടെ, വന്‍ശക്തികളുമായുള്ള ചര്‍ച്ച നിര്‍ണായക ഘട്ടത്തിലാണെന്ന് ഇറാന്‍ പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട സുരക്ഷാ സമിതി വ്യക്തമാക്കി. പന്ത്രണ്ടിന കാര്യങ്ങളില്‍ഊന്നിയാണ് ചര്‍ച്ച. ഉപരോധ പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ളവ ഇതിലുള്‍പ്പെടും. സംസ്കരിച്ച യുറേനിയം രാജ്യത്തിന് വെളിയിലേക്ക് കൈമാറണമെന്ന നിര്‍ദേശം സ്വീകാര്യമല്ലെന്നും ഇറാന്‍ നേതൃത്വം അറിയിച്ചു.

