വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷം രൂപ പിഴയടയ്ക്കണം

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവ്. 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു.
സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടക്കാതിരുന്നാല്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.