KSDLIVENEWS

Real news for everyone

രണ്ടു വയസ്സുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

SHARE THIS ON

കാഞ്ഞങ്ങാട് ∙ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ 2 വയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. നീലേശ്വരം തൈക്കടപ്പുറത്തെ 2 വയസ്സുള്ള കുട്ടിയുടെ തലയാണു സ്റ്റീൽ പാത്രത്തിനകത്തു കുടുങ്ങിയത്. ഇന്നലെ രാവിലെയാണു സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. തലയിൽ കുടുങ്ങിയ പാത്രം ഊരാൻ കഴിയാതെ വന്നതോടെ രക്ഷിതാക്കൾ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വാഹനം കിട്ടാത്തതിനാൽ ബൈക്കിലാണു കുട്ടിയേയും കൊണ്ടെത്തിയത്. ഇതുകണ്ട പിങ്ക് പൊലീസ് ബൈക്ക് തടഞ്ഞു കുട്ടിയെയും എടുത്ത് അഗ്നിരക്ഷാ നിലയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഉടൻതന്നെ സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. കട്ടിയുള്ള സ്റ്റീൽ പാത്രമായതിനാൽ മുറിച്ചു മാറ്റാൻ ഏറെ പണിപ്പെട്ടു.അഗ്നിരക്ഷാസേനയ്ക്കു നന്ദി പറഞ്ഞാണു കുടുംബം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!