KSDLIVENEWS

Real news for everyone

കമ്മ്യൂണിറ്റി സ്പ്രെഡ് തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന്
മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ പ്രൈഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . സൂപ്പർ പ്രൈഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു . രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു . എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ് . അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട് . ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും . കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റീൻ ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു . സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം കോൺടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!