KSDLIVENEWS

Real news for everyone

കണക്കുകള്‍ ശബ്ദിക്കട്ടെ, നുണ ബോംബുകള്‍ തകരട്ടെ; സിന്‍ഹയ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടെന്ന് റിയാസ്……

SHARE THIS ON

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫെയ്‌സ്ബുക് കുറിപ്പില്‍നിന്ന്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് ബി.ജെ.പി. വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും. കണക്കുകള്‍ ശബ്ദിക്കട്ടെ… നുണ ബോംബുകള്‍ തകരട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!