തഹ്ദീസ്’23 കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

ചെങ്കള: എസ് കെ എസ് ബീ വി ചെങ്കള റെയിഞ്ച് കമ്മിറ്റിയുടെ തഹ്ദീസ്’23 കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായാണ് പരിപാടി. ചെങ്കള റെയ്ഞ്ച് പ്രസിഡണ്ട് സ്വാലിഹ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്കള റെയിഞ്ച് സെക്രട്ടറി മുഹമ്മദലി നദ്വി പ്രാർത്ഥന നടത്തി.എസ് കെ എസ് ബീ വി ചെങ്കള റെയ്ഞ്ച് കൺവീനർ മുഹമ്മദ് ഹാഫിള് ദാരിമി സ്വാഗത പറഞ്ഞു. ചെയർമാൻ ഇഖ്ബാൽ ഹുദവി അദ്ധ്യക്ഷതവഹിച്ചു. പുതിയ തലമുറയിലുള്ള കുട്ടികൾ എങ്ങനെ വളരണം എന്നതിനെപ്പറ്റി അബ്ദുല്ലത്തീഫ് മൗലവി പ്രസംഗിച്ചു. 2023,24 ചെങ്കള റെയ്ഞ്ച് പ്രസിഡന്റായി ഹാദി ഹുസൈൻ ചെങ്കളയേയും ജനറൽ സെക്രട്ടറിയായി അനസ് മാരയെയും ട്രഷററായി സിദീഖുൽ അക്ബറിനെയും തെരഞ്ഞെടുത്തു. കബീർ ദാരിമി, അഫ്സൽ അസ്നവി, ലത്തീഫ് യമാനി,ഷാഫി ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

