യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ കഞ്ചാവ് വിതരണം: കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ യുവാവ് പിടിയില്‍

കോഴിക്കോട് കാരപറമ്പ് പൊലീസ് പരിശോധനയില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്.
നഗരത്തിലെ മൊത്ത വിതരണക്കാരില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100 ഗ്രാം അളവുകളില്‍ ചെറിയ പോളിത്തീൻ കവറുകളില്‍ ആക്കി യുവാക്കള്‍ക്കും വിദ്യാർഥികള്‍ക്കും ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതി.

