KSDLIVENEWS

Real news for everyone

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

SHARE THIS ON

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹര്‍ത്താല്‍ ദിനത്തില്‍ സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.

‘ഈ അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു’. മുരളീധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!