മോഡലുകളുടെ മരണം; മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ഡ് ഡിസ്ക് ലഭിച്ചിരുന്നെന്ന് പൊലീസ്

മോഡലുകളുടെ അപകട മരണത്തില്‍ ഹോട്ടലുടമ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചതായി പൊലീസ്. ഇന്നലെയായിരുന്നു ഹാര്‍ഡ് ഡിസ്കെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. എന്നാല്‍ അത് കായലില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്കിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഇത്തരത്തിലൊരു വസ്തു തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈ മേഖലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ തെരച്ചില്‍ തുടരുകയാണ്.
ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍, ആവശ്യമെങ്കില്‍ നാവിക സേനയുടെ സേവനം തേടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹാര്‍ഡ് ഡിസ്ക് അധികം ദൂരേക്ക് ഒഴുകി പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. അതേസമയം കേസില്‍, ഹോട്ടലുടമ റോയ് വയലാറ്റിനും ജീവനക്കാര്‍ക്കുമെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോര്‍ട്ട് പ്രകാരം ചുമത്താനാകുവെന്നും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതിനിടെ ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിക്കാനുപയോഗിച്ച ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

