KSDLIVENEWS

Real news for everyone

പാലക്കാട്ടെ സ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റു; സഹപാഠി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; ഗുരുതര പരിക്ക്

SHARE THIS ON

പാലക്കാട്: ക്ലാസ് മുറിയിൽവെച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽവെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം.

രാവിലെ 11 മണിയോടെ സ്കൂളിൽ രണ്ടാമത്തെ പിരീഡിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് കുട്ടി സ്കൂളിലേക്ക് കൊണ്ടുവരികയും സഹപാഠിക്ക് കാണിച്ചുകൊടുക്കുകയുമായിരുന്നു. രണ്ട് തവണ വെടി പൊട്ടിയതായാണ് വിവരം. ആദ്യ വെടിയിൽ ആർക്കും പരിക്കുണ്ടായില്ല. രണ്ടാമത്തെ വെടിയേറ്റാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. തോൾ ഭാഗത്തായാണ് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്കൂൾ അടച്ചു. റിവോൾവർ പോലുള്ള നാടൻ തോക്കാണ് കുട്ടി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!