KSDLIVENEWS

Real news for everyone

പാലക്കാട് സഹപാഠിയ്ക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവം: മൂന്ന് റൗണ്ട് വെടിവെച്ചു, ഒന്ന് കയ്യിൽ കൊണ്ടു; ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി

SHARE THIS ON

പാലക്കാട്: തൃത്താലയിൽ ‌വിദ്യാർഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോളിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടി കൊണ്ടുവന്നത് നാടൻ തോക്ക് ആണെന്ന് പ്രാഥമിക നിഗമനം. ക്ലാസ് റൂമിൽ വെച്ച് സഹപാഠിയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കയ്യിൽ കൊണ്ടത്.

പരുക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. സംഭവ സമയത്ത് അധ്യാപകർ ക്ലാസിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇൻ്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്ത് ആയിരുന്നു വെടിവെപ്പ്. വെടിയേറ്റ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുണ്ട തറച്ചിരിക്കുന്നതിന്റെ എക്സറേ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!