കാസർഗോഡ് മാത്രം ഹോട്ടലുകളിലും ബാറുകളിലും നിയന്ത്രണം, രാത്രി 9ന് അടയ്ക്കണം ; പ്രതിഷേധവുമായി ഉടമകൾ.

കാസർഗോഡ് ; സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹോട്ടലുകൾ രാത്രി 11 വരെ തുറക്കാമെന്നിരിക്കെ കാസർകോടു മാത്രം തുടരുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ . സംസ്ഥാനത്ത് ബാറുകൾ അടക്കം 11 വരെ തുറക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ജില്ലയിലെ ഹോട്ടലുകളും ബാറുകളും 9 നു തന്നെ അടയ്ക്കണം . ജില്ലയിൽ മാത്രമുള്ള ഈ നിയന്ത്രണം ഇരട്ട നീതിയാണെന്നും കോവിഡ് മാനദണ്ഡം പാലിച്ച് രാത്രിയും പ്രവർത്തനം നടത്താൻ അനുവദിക്കണമെന്നും ഹോട്ടലുടമകൾ ആവശ്യപ്പെടുന്നു . ഇല്ലാതായതു രാത്രി കച്ചവടത്തിലെ വരുമാനം ജില്ലയിലെ ഹോട്ടലുകളിലെ നല്ലൊരു ശതമാനം കച്ചവടവും രാത്രിയാണ് നടക്കുന്നത് . കോവിഡ് കാരണം ഏറെക്കാലം അടച്ചിട്ട ഹോട്ടലുകൾ പിന്നീട് തുറന്നെങ്കിലും കച്ചവടം പഴയ രീതിയിലേക്ക് എത്തിയിട്ടില്ല . ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ രാത്രി പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം . നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , പാചക വാതകം , വൈദ്യുതി ചാർജ് , കെട്ടിട വാടക , തൊഴിലാളികൾക്കുള്ള വേതനം തുടങ്ങിയ ഇനങ്ങളിൽ എല്ലാം ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ഭാരം രാത്രി കച്ചവടം നിലച്ചതോടെ ഇരട്ടിച്ചിരിക്കയാണ് . പല ഹോട്ടലുകളിലും പകുതിയോളം തൊഴിലാളികൾക്കു ജോലിയും ഇല്ല . 9 ന് അടക്കണമെങ്കിൽ 8 നു കച്ചവടം അവസാനിപ്പിക്കണം രാതി 9 ന് ഹോട്ടലുകൾ അടക്കണമെങ്കിൽ 8 നു കച്ചവടം അവസാനിപ്പിക്കണം . എങ്കിൽ മാത്രമേ തൊഴിലാളികളടക്കം പണി കഴിഞ്ഞ് ഇറങ്ങാനാവൂ . പ്രവർത്തനം കഴിഞ്ഞ ഹോട്ടലും പരിസരവും കഴുകി വൃത്തിയാക്കാനും സമയം വേണം . ഫലത്തിൽ 8 വരെ മാത്രമാണ് പല ഹോട്ടലുകൾക്കും സമയം ലഭിക്കുന്നത് . രാത്രി 8.30 ന് തുടങ്ങുന്നതാണ് അത്താഴ സമയം . അപ്പോഴേക്കും ഹോട്ടൽ അടയ്ക്കേണ്ട സ്ഥിതി . 9 ന് അടച്ചില്ലെങ്കിൽ പൊലീസിന്റെ പിടി വീഴും . ദുരിതത്തിലായത് യാത്രക്കാരും ലോഡ്ജ് താമസക്കാരും ദീർഘദൂര യാത്രക്കാരും ലോഡ്ജുകളിലും വാടക മുറികളിലും താമസിക്കുന്നവരും ഉൾപ്പെടെയുള്ളവർ രാത്രി ഭക്ഷണം കിട്ടണമെങ്കിൽ ഹോട്ടലുകളിൽ എട്ടിനു മുൻപ് എത്തണം . അതു കഴിഞ്ഞാൽ ഇവർക്കു ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയാണ് . രാത്രിയിൽ തലപ്പാടി അതിർത്തി കഴിഞ്ഞ് ദേശീയപാതയിലൂടെ കാസർകോട് ജില്ലയിൽ പ്രവേശിച്ചാൽ ഭക്ഷണം ലഭിക്കില്ല . പിന്നെ ദീർഘദൂര ലോറി ഡവർമാർ അടക്കം ഭക്ഷണം ലഭിക്കണമെങ്കിൽ കണ്ണൂർ ജില്ലയിലെത്തണം . അയൽ സംസ്ഥാന തൊഴിലാളികളും രാത്രിയിൽ ഭക്ഷണം കിട്ടണമെങ്കിൽ ദുരിതത്തിലാണ് .

