KSDLIVENEWS

Real news for everyone

വാഗമൺ ലഹരി വിരുന്ന് : അറസ്റ്റിലായ കൊച്ചിയിലെ മോഡൽ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി

SHARE THIS ON

റിസോര്‍ട്ടില്‍ നടത്തിയ നിശാ ലഹരിപാര്‍ട്ടിക്കിടെ അറസ്‌റ്റിലായ മോഡല്‍ ലഹരി കടത്ത്‌ സംഘത്തിലെ മുഖ്യകണ്ണിയെന്നു വിവരം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്‌റ്റി വിശ്വാസാണു ഞായറാഴ്‌ച വാഗമണ്‍ വട്ടപ്പതാലിലെ ക്ലിഫ്‌ ഇന്‍ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ പിടിയിലായത്‌.

മോഡലിങ്‌ രംഗത്ത്‌ സജീവമായ ഇവര്‍ ചില സിനിമകളിലും വേഷമിട്ടതായിട്ടാണ്‌ അന്വേഷണ സംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. ലഹരി പാര്‍ട്ടികളിലേക്ക്‌ യുവാക്കളെയും യുവതികളെയും ആകര്‍ഷിക്കുന്നതും ഇവരായിരുന്നു. സിനിമാ- മോഡല്‍ രംഗത്തുള്ള ചിലരെയും ഇവര്‍ ഇത്തരത്തില്‍ പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌.ഇവരുടെ ഫോണ്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്‌. അറസ്‌റ്റിലായ ഒന്‍പതംഗ സംഘം കേരളത്തില്‍ ഉടനീളം ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പാര്‍ട്ടികളില്‍ അവിവാഹിതരായ യുവതികളും യുവാക്കളുമാണു കൂടുതലായി പങ്കെടുത്തത്‌. യുവതികളെ സംഘത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക സംഘം സജീവമായിരുന്നു.

താല്‍പര്യമുള്ള യുവതികളെ കോഡ്‌ ഭാഷകളിലൂടെ വശീകരിച്ചെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. സംഘം നടത്തിയ പാര്‍ട്ടികളില്‍ ഉന്നതന്‍മാരും പങ്കെടുത്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്‌.

മൂന്നാറിലും കൊച്ചിയിലും സംഘം ലഹരി വിരുന്ന്‌ നടത്തി

കട്ടപ്പന: വാഗമണ്‍ വട്ടപ്പതാലിലെ ക്ലിഫ്‌ ഇന്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഘം മൂന്നാറിലും കൊച്ചിയിലുമടക്കം സമാനമായ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
സംഘത്തിന്‌ മയക്കുമരുന്ന്‌ എത്തിച്ചു നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്‌ അറസ്‌റ്റിലായ തൊടുപുഴ സ്വദേശി അജ്‌മലാണ്‌. ഇയാള്‍ക്ക്‌ അന്തര്‍ സംസ്‌ഥാന ലഹരി കടത്തു സംഘവുമായി ബന്ധമുണ്ടെന്നാണു വിവരം. വര്‍ഷങ്ങളായി അജ്‌മല്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്‌തിയാണ്‌. കേരളത്തില്‍ പത്തോളം സ്‌ഥലങ്ങളില്‍ സമാനമായി സംഘം ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ്‌ പ്രതികളില്‍നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. റിമാന്‍ഡിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!