മലയോര ഹൈവേ നിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തി ; സംഭവം അറിഞ്ഞ് നിരവധി സ്ഥലം സന്ദർശിക്കാനെത്തി

വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിര്‍മാണത്തിനിെട ഗുഹ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മലയോര ഹൈവേയുടെ പണി പുരോഗമിക്കുന്നതിനിടെ മാലോം കാര്യോട്ടുചാലിൽ വലിയ ഗുഹ പ്രത്യക്ഷപ്പെട്ടത്. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ യന്ത്രക്കൈ അഗാധമായ ഗര്‍ത്തത്തില്‍ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് ചുറ്റിലുമുള്ള മണ്ണ് നീക്കംചെയ്തപ്പോഴാണ് ജലസമൃദ്ധമായ വലിയ ഗുഹ കണ്ടെത്തിയത്. കാര്യോട്ടുചാലിലെ കണ്ടത്തിന്‍കര തോമസിൻെറ പുരയിടത്തിനു സമീപത്തായാണ് ഗുഹ. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലം സന്ദര്‍ശിച്ചു.

