ഞങ്ങളുടെ കൈയിലും ആണവായുധമുണ്ട്’; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്

പാരിസ്: യുക്രൈനില്‍ (Ukraine) യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ് (France). നാറ്റോയുടെ (NATO) പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്ബത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി (Putin)ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്ബത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്ബേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.
അടിയന്തരമായി വെടിനിര്‍ത്തല്‍ ഉണ്ടാകണം, ചര്‍ച്ച നടത്തണം; പുടിനെ ഫോണില്‍ വിളിച്ച് മോദി
യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. റഷ്യക്കെതിരെയുള്ള സാമ്ബത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്ബനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി്. ഇവയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തിനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.
കടുത്ത സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടണ്‍: റഷ്യന്‍ ബാങ്കുകളെ ബഹിഷ്കരിക്കും
ലണ്ടന്‍: റഷ്യക്കെതിരെ നിര്‍ണായക സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് യുക്രൈന്‍ അധിനിവേശത്തിന്‍്റെ പേരില്‍ റഷ്യക്കെതിരെ അതിശക്തമായ സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ആയി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്‍്റിനെ അറിയിച്ചു.
ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍:
എല്ലാ പ്രധാന റഷ്യന്‍ ബാങ്കുകളുടേയും ആസ്തികള്‍ മരവിപ്പിക്കുകയും യുകെയില്‍ ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്യും.
പ്രമുഖ റഷ്യന്‍ ധനകാര്യസ്ഥാപനമായ VTB ബാങ്കിന്റെ പൂര്‍ണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
പുട്ടിനുമായും റഷ്യന്‍ സര്‍ക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
റഷ്യന്‍ വിമാനക്കമ്ബനിയായ എയ്‌റോഫ്ലോട്ട് എയര്‍ലൈന്‍സിന് യുകെയില്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തും.
റഷ്യക്കാര്‍ക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തും.

