KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈൻ: സർക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ., ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ധൃതി-പ്രകാശ് ബാബു

SHARE THIS ON

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനവുമായി സി.പി.ഐ. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ തിരുത്തൽ വരുത്തണമെന്ന് സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാണിക്കുന്നത്. ആശങ്കള്‍ പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പാക്കാവൂ. പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാം ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധരല്ലെന്നും അദ്ദേഹം പറഞ്ഞു.


ഗവണ്‍മെന്റിന്റെ ചില ഉദ്യോഗസ്ഥന്മാര്‍ എടുക്കുന്ന സമീപനങ്ങള്‍ വളരെ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ട്, പാരിസ്ഥിതിക വിഷയങ്ങളിലും സാമൂഹിക ആഘാത പഠനങ്ങളിലുമെല്ലാം ഗവണ്‍മെന്റ് കൈക്കൊള്ളുന്ന സമീപനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട്, ആ പദ്ധതി നടപ്പാക്കണം എന്നു തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായം- പ്രകാശ് ബാബു പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കളും സ്വീകരിക്കുന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല സി.പി.ഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സ്വീകരിച്ചിരിക്കുന്ന സമീപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!