KSDLIVENEWS

Real news for everyone

ജലജീവൻ മിഷൻ 1744.66 കോടിയുടെ ഭരണാനുമതി; ജില്ലയിൽ വരുന്നത് 6 ട്രീറ്റ്മെന്റ് പ്ലാന്റുകൾ

SHARE THIS ON

കാസർകോട് ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുങ്ങുന്നത് 6 പുതിയ വാട്ടർ ട്രീറ്റ്മന്റ് പ്ലാന്റുകൾ. 1744.66 കോടി രൂപയുടെ ഭരണാനുമതിയാണ് ജില്ലയിലെ പദ്ധതികൾക്കായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം വരെ 30,236 കണക്‌ഷനുകൾ ജില്ലയിൽ പൂർത്തിയാക്കിക്കഴിഞ്ഞു. കൂടുതൽ വാട്ടർ ട്രീറ്റ്മന്റ് പ്ലാന്റുകൾ പൂർത്തിയാകുന്നതോടെ കണക്‌ഷനുകൾ വേഗത്തിൽ നൽകാമെന്നാണു ജല അതോറിറ്റിയുടെ പ്രതീക്ഷ. അടുത്ത വർഷത്തോടെ ജില്ലയിലെ 80 ശതമാനത്തോളം കണക്‌ഷനുകൾ പൂർത്തിയാക്കാനാണ് ശ്രമം. 2020 ഏപ്രിലിലാണ് ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 

ചില സ്ഥലങ്ങളിൽ ട്രീറ്റ്മന്റ് പ്ലാന്റിനായി സ്ഥലം ലഭിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. പദ്ധതി രൂപരേഖയിലെ മാറ്റങ്ങളും സ്ഥലം ഏറ്റെടുപ്പിനെ ബാധിച്ചു. നിലവിലുള്ള ട്രീറ്റ്മന്റ് പ്ലാന്റുകളും ഉപയോഗിക്കുന്നുണ്ട്. പുഴകളിൽ നിന്നാണു ട്രീറ്റ്മന്റ് പ്ലാന്റിലേക്കു വെള്ളമെത്തിക്കുക. ജല ലഭ്യതയുടെ വിവരങ്ങളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. കോടോംബേളൂരിൽ നിലവിലുള്ള പ്ലാന്റ് തന്നെയാണ് ഉപയോഗിക്കുന്നത്. കാസർകോട്ടെ പ്ലാന്റിൽ നിന്നാണ് ചെമ്മനാട് പഞ്ചായത്തിലേക്കു വെള്ളമെത്തിക്കുക. 

പഴയ പദ്ധതികളുമായി ആവശ്യമെങ്കിൽ ബന്ധിപ്പിക്കും

വാട്ടർ അതോറിറ്റിയുടെയോ, ജലനിധി പദ്ധതികളുടെയോ ഭാഗമായ കണക്‌ഷനുകൾ നിലവിലുള്ള സ്ഥലങ്ങളിൽ തുടരും. ഈ പദ്ധതികളിൽ  വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെട്ടാൽ പ്രധാന ടാങ്കുകളിലേക്ക് ജലജീവന്റെ കണക്‌ഷൻ നൽകും. ഈ കണക്‌ഷനുകളെ ജലജീവനിൽ ഉൾപ്പെടുത്തില്ല. നിലവിൽ ജില്ലയിലാകെ 68,044 കണക്‌ഷനുകളുണ്ട്. ഇതിൽ 30,236 ജലജീവനിലേതും ബാക്കി പഴയ പദ്ധതികളിലേതുമാണ്. വോർക്കാടി, എൻമകജെ, ബദിയടുക്ക, മംഗൽപാടി, കുമ്പള, ബാവിക്കര (7പഞ്ചായത്തുകൾ), കോടോം ബേളൂർ, കള്ളാർ, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, മടിക്കൈ, കയ്യൂർ ചീമേനി തുടങ്ങിയ സ്ഥലങ്ങളിൽ നിലവിൽ ചെറുകിട പ്ലാന്റുകളുണ്ട്”

കുടുതൽ കണക്‌ഷൻ ബേളൂരിൽ

കോടോം ബേളൂർ പഞ്ചായത്തിലാണ് നിലവിൽ കൂടുതൽ കണക്‌ഷനുകൾ നൽകിയിട്ടുള്ളത്. ഇതുവരെ 3912 കണക്‌ഷനുകൾ നൽകി.   ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലാണ് ഇനി കൂടുതൽ കണക്‌ഷനുകൾ (10,472) നൽകാനുള്ളത്. അജാനൂർ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാൻ 87.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി കിട്ടിയ കണക്‌ഷനുകളുടെ എണ്ണം: 2,20,320 ടെൻഡർ ചെയ്ത കണക്‌ഷനുകളുടെ എണ്ണം: 1,23,350ടെൻഡർ ചെയ്ത തുക: 430.27 കോടി

പുതിയ പ്ലാന്റുകൾ 

 തൃക്കരിപ്പൂർ പഞ്ചായത്ത്: 35 മില്യൻ ലീറ്റർ കിനാനൂർ കരിന്തളം: 5 മില്യൻ ലീറ്റർ കാറഡുക്ക, കുമ്പഡാജെ, ദേലംപാടി: 10 മില്യൻ ലീറ്റർകള്ളാർ, പനത്തടി, കുറ്റിക്കോൽ: 11 മില്യൻ ലീറ്റർ ബേഡഡുക്കയിലെ കുളത്തൂർ: 25 മില്യൻ ലീറ്റർ കുമ്പള പൂക്കട്ട: 12 മില്യൻ ലീറ്റർ”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!