KSDLIVENEWS

Real news for everyone

തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ‘സർപ്രൈസ് റോഡ് ഷോ’; ആവേശത്തോടെ പ്രവർത്തകർ

SHARE THIS ON

തിരുവനന്തപുരം∙ വന്ദേഭാരത് ഫ്ലാഗ് ഓഫിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സർപ്രൈസ് റോഡ് ഷോ’. വിമാനത്താവളത്തിൽനിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഹനത്തിന്റെ ഡോർ തുറന്ന്, എഴുന്നേറ്റുനിന്ന് റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പൂക്കൾ ഉൾപ്പെടെ വർഷിച്ച് പ്രവർത്തകരും ആവേശഭരിതായി. ഇതോടെ നിശ്ചയിച്ച സമയത്തിലും വൈകിയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി, സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഈ കോച്ചിൽ സഞ്ചരിക്കുന്നത്. ഇതിനുശേഷം കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!