KSDLIVENEWS

Real news for everyone

യുഎഇയിലെ മഴക്കെടുതി: ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി; അധിക പലിശ ഈടാക്കില്ല

SHARE THIS ON

യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്.

വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ കാലാവധി പിന്നിട്ടതിനുള്ള പിഴ ഈടാക്കില്ലെന്ന് ദുബായ് എമിഗ്രേഷൻ അധികൃതർ അറിയിച്ചു. അതേസമയം  വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ ഷാർജ പ്രത്യേക വാട്സാപ് നമ്പർ ഒരുക്കി. 065015161 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. അപേക്ഷകളിൽ ഷാർജ സോഷ്യൽ സർവീസ് വകുപ്പ് നടപടി സ്വീകരിക്കും. ഷാർജ എമർജൻസി ആൻഡ് ക്രൈസസ് മാനേജ്മെന്റ് ടീമാണ് സംവിധാനം ഏർപ്പെടുത്തിയത്. ദുബായിൽ സഹായം ആവശ്യമുള്ളവർക്ക് 0583009000 എന്ന നമ്പറിലും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!