KSDLIVENEWS

Real news for everyone

കൊച്ചിയില്‍ കോവിഡ് ആംബുലന്‍സായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ സജ്ജം

SHARE THIS ON

കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകൾ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ചെയ്യുന്നത്. അതിൽ ഏറ്റവും ഒടുവിലായി ഇതാ ഓട്ടോ ആംബുലൻസുകളും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഓട്ടോ ആംബുലൻസുകളാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇരുള്‍ മൂടി ചിത്രങ്ങള്‍ കാണാം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െൻറ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ നഗരത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. ഇവരിൽ ഒരാൾ വനിതയാണെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളാവുകയാണ് ഈ ഓട്ടോ ഡ്രൈവർമാരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!