KSDLIVENEWS

Real news for everyone

പുതിയ പാര്‍ലമെന്‍റ് മന്ദിരം നിർമ്മിച്ചത് രാജ്യത്തിന്‍റെ നികുതിദായരുടെ സമ്പത്ത് ഉപയോഗിച്ച് കൊണ്ട്: അത് ബിജെപി – ആര്‍എസ്‌എസ് ഓഫീസല്ലെന്നും അത് കൊണ്ട് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ

SHARE THIS ON

ബെംഗളൂരു: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.

ഇത് രാജ്യത്തിന്‍റെ സ്വത്താണ്, നികുതിദായകരുടെ പണത്തില്‍ നിന്ന് നിര്‍മിച്ചതാണ്. ബിജെപി – ആര്‍എസ്‌എസ് ഓഫീസല്ലെന്നും ദേവഗൗഡ പറഞ്ഞു. ഇത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല, ഇത് രാജ്യത്തിന്‍റെ പരിപാടിയാണ്. ആ ഗംഭീരമായ കെട്ടിടം നിര്‍മിച്ചത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്. അത് രാജ്യത്തിന്‍റേതാണ്. ഇത് ബിജെപിയുടേയോ ആര്‍എസ്‌എസിന്‍റെയോ ഓഫീസല്ല.

രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പാര്‍ലമെന്‍റ് മന്ദിരം തുറക്കുന്ന കാര്യത്തില്‍ രാഷ്ട്രീയം കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!