പൾസ് ഓക്സി മീറ്ററുമായി
ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പ്രേരിതം : പ്രസിഡന്റ് അഡ്വ : സമീറ ഫൈസൽ

മൊഗ്രാൽ പുത്തൂർ : ജില്ലാ പഞ്ചായത്തിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഓക്സി മീറ്ററുകൾ ദുരുപയോഗം ചെയ്‌തു എന്ന ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ അഭിപ്രായപ്പെട്ടു
രണ്ടാം കൊറോണ വ്യാപനം മുതൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടെ ജില്ലയിൽ തന്നെ മാതൃക പഞ്ചായത്തുകളിലൊന്നായി പേരെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്തിനെ പൊതു ജന മധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാവുന്നത് .. വാർഡ് തലത്തിൽ ജാഗ്രത സമിതി യോഗങ്ങൾ വിളിച്ചു ചേർക്കുകയും വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്ന ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ നടന്നിരുന്നു . പഞ്ചായത്തിനെ കുറിച്ച്
മുഖ്യ മന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവനയും അതിന്റെ ഭാഗമായിരുന്നു .
ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഓക്സി മീറ്ററുകൾ എങ്ങനെ വിതരണം ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ മാർഗ നിർദേശങ്ങൾ ഗ്രാമ പഞ്ചായത്തിനോ കുടുംബരോഗ്യ കേന്ദ്രത്തിനോ ലഭിച്ചിരുന്നില്ല ..
മെഡിക്കൽ ഓഫീസർക്കും ജില്ലാ പഞ്ചായത്ത് മെംബർക്കും ഈ വിഷയത്തിൽ അറിയിപ്പുകൾ ലഭിച്ചിരുന്നില്ല ..അത് കൊണ്ട് തന്നെ 5 ഓക്സി മീറ്ററുകൾ കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറുകയും ബാക്കി 45 ഓക്സി മീറ്ററുകൾ പഞ്ചായത്ത് സ്റ്റോർ റൂമിൽ സൂക്ഷിക്കുകയും ചെയ്തു .. പുതിയ അറിയിപ്പ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തിൽ നിന്ന് വന്നതിന്റെ അടിസ്‌ഥാനത്തിൽ പഞ്ചായത്തിൽ സൂക്ഷിച്ച 45 ഓക്സി മീറ്ററുകൾ കൂടി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്

