KSDLIVENEWS

Real news for everyone

ആസ്‌ക്ക് ആലംപാടി അഭയം ഡയാലിസിസ് സെന്ററിന് അരലക്ഷം രൂപ കൈമാറി.

SHARE THIS ON

ആലംപാടി:
കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്ന അഭയം ഡയാലിസിസ് സെന്റർ നിർമ്മാണത്തിലേക്ക് ആലംപാടി ആർട്സ് & സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി)അരലക്ഷം രൂപ കൈമാറി.

ചടങ്ങിൽ ആസ്‌ക്ക് ക്ലബ് പ്രസിഡണ്ട് ഗപ്പു ആലംപാടി, അഭയം ഡയാലിസിസ് സെന്റർ ചെയർമാൻ ഖയ്യൂം മാന്യക്ക് ഫണ്ട് കൈമാറി.
നിരവധി കാരുണ്യപ്രവർത്തനങ്ങൾ ചെയ്തു വരുന്ന ആസ്‌ക്ക് ആലംപാടി നാടിന് മാതൃകയും അഭിമാനവുമാണെന്ന് ഖയ്യൂം മാന്യ അഭിപ്രായപ്പെട്ടു.

ക്ലബ്ബ് പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജോയിൻ സെക്രട്ടറി ജീലാനി ചെറിയാലംപാടി സ്വാഗതവും,
ട്രഷറർ ഖാദർ ചാൽക്കര നന്ദിയും പറഞ്ഞു, ക്ലബ്ബ് വൈസ് പ്രസിഡന്റ് ലത്തീഫ് മാസ്റ്റർ, ക്ലബ്ബ് ജോയിൻ സെക്രട്ടറി ഹിഷാം പൊയ്യയിൽ,ആസ്‌ക് ജി.സി.സി മുൻ ജനറൽ സെക്രട്ടറി അദ്ര മേനത്ത്, റിയാസ്‌. ടി.എ , ആസിഫ്. ബി.എ, കെ.എം ഹാജി, നസീർ.സി.എച്ച്, കബീർ മേനത്ത്, സിദ്ധിഖ് ബിസ്മില്ല, നാസർ ഹുദവി, ഹാരിസ് ഖത്തർ, മഹറു മേനത്ത്, ആഷി. എം.ബി.കെ, അച്ചപ്പു ഫെമിന, ഹമീദ് പണ്ഡിറ്റ്, സലാം.എസ് .ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!