KSDLIVENEWS

Real news for everyone

വനം കൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം യുഡിഎഫ് മൊഗ്രാല്‍ പുത്തൂര്‍

SHARE THIS ON

കാസര്‍കോട്: വനം കൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കൂഡ്‌ലു വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ ബി കുഞ്ഞമു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഹനീഫ് ചേരങ്കൈ സ്വാഗതവും റഫീഖ് അബ്ദുള്ള നന്ദിയും പറഞ്ഞു.

ബ്ലോക്ക് സെക്രട്ടറി നാരായണന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ നൗഫല്‍ പുത്തൂര്‍, റാഫി എരിയാല്‍, യുഡിഎഫ് പ്രവര്‍ത്തകരായ വിജയ കുമാര്‍, സഫ്വാന്‍ കുന്നില്‍, മുകുന്ദന്‍ മാഷ്, മോഹനന്‍, കുഞ്ഞിക്കണ്ണന്‍, സുധാകര, മന്‍സൂര്‍ അക്കര, മൂസ ബാസിത്, നാസര്‍ ബ്ലാര്‍കോട്, കുഞ്ഞലി എരിയല്‍, അമീര്‍ മടം, മുഹമ്മദ് കുഞ്ഞി മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!