KSDLIVENEWS

Real news for everyone

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതിന് ശേഷമാണ് തനിക്ക് വകുപ്പിന്റെ ചുമതല ലഭിച്ചത്: എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കേണ്ട ആവശ്യമില്ല; മന്ത്രി കെ മുരളീധരന്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതിന് ശേഷമാണ് തനിക്ക് വകുപ്പിന്റെ ചുമതല ലഭിച്ചതെന്നും ഫെബ്രുവരി മാസം മുതല്‍ തന്നെ ആരംഭിക്കേണ്ടതായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കെ മുരളീധരന്‍.

എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മുരളീധരന്‍. ആരോഗ്യവകുപ്പില്‍ 57,000-ത്തില്‍പ്പരം ജീവനക്കാരുണ്ടെന്നും അവരില്‍ ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും ഡി എച്ച് എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ ജെ റീന നടത്തുന്ന നിയമപോരാട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഹൈപ്പവര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗങ്ങള്‍ കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ഏകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!