KSDLIVENEWS

Real news for everyone

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

SHARE THIS ON

ആലപ്പുഴ∙ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കലക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്.  നിലവിലെ ആലപ്പുഴ കലക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കലക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കലക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ നടപടിക്കെതിരെ രംഗത്തെത്തി. മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!