KSDLIVENEWS

Real news for everyone

എസ്‌.എസ്‌.എഫ് സാഹിത്യോത്സവ് രാജ്യത്തിന് നൽകുന്ന സംഭാവനകൾ വിലപ്പെട്ടത്: ടി എ ഷാഫി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : സ്നേഹവും സൗഹാർദവും നീതിയും നശിക്കുകയും സത്യത്തിനു വില ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ സത്യവും നീതിയും നില നിർത്താനും സമൂഹത്തെ സമുദ്ധരിക്കാനും ധാരാളം പ്രതിഭകൾ സമൂഹത്തിന് ആവശ്യമാണ്. അതിലൂടെ ഇന്ത്യ രാജ്യത്തിന്റെ അഖണ്ഡതകൾ കാത്ത് സൂക്ഷിക്കാനും നല്ലൊരു ഭാവിക്കും സാധ്യമാകുമെന്നും പ്രഗൽഭ മാധ്യമ പ്രവർത്തകൻ ടി എ ഷാഫി പ്രസ്താവിച്ചു. എസ്‌.എസ്‌.എഫും അതിന്റെ സാഹിത്യോത്സവും രാജ്യത്തിനും സമൂഹത്തിനും നൽകുന്ന സംഭാവനകൾ ചെറുതല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇരുപത്തി ഒമ്പതാമത് എഡിഷൻ മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിതിയോത്സവിലെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ സെക്ടർ പ്രസിഡന്റ് നൗഫൽ സഖാഫി മൊഗർ അധ്യക്ഷത വഹിച്ചു.ഏഴ് യൂണിറ്റുകളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി എൻപതിൽ പരം മത്സരങ്ങളിൽ ഇരുന്നൂറോളം പ്രതിഭകൾ മാറ്റുരുക്കി. സാഹിത്യോത്സവത്തിൽ കുന്നിൽ യൂണിറ്റ് ജേതാക്കളായി. ബള്ളൂർ,കോട്ടക്കുന്ന് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.ഫാസിൽ റഹ്മാൻ കുന്നിൽ കല പ്രതിഭയും മുഹമ്മദ് കൈഫ് കോട്ടക്കുന്ന് സർഗ്ഗ പ്രതിഭയും കരസ്ഥമാക്കി. സമാപന സംഗമത്തിൽ അബ്ദുൽ റസാഖ് സഖാഫി അനുമോദന പ്രഭാഷണം നടത്തി.സിറാജ് കോട്ടക്കുന്ന് വിജയികളെ പ്രഖ്യപിചു. സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ സലാം സഅദി, ഔഫ് കെ യു വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. മുഹാസ് മൊഗർ സ്വാഗതവും മിസ്ഹബ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!