മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കേണ്ടതായിരുന്നു: രമേശ് ചെന്നിത്തല

കോഴിക്കോട് ചിന്തിന്‍ ശിബിര്‍ പ്രഖ്യാനങ്ങള്‍ക്കെതിരെയുളള എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു കക്ഷി യുഡിഎഫില്‍ വരുന്നതിനെ കുറിച്ചുളള ചര്‍ച്ചകളല്ല ചിന്തന്‍ ശിബിരില്‍ നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.(vm sudheeran and mullapally missed to attend chinthan shibir)
മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തന്‍ ശിബിര്‍ തീരുമാനിച്ചത്. ചിന്തന്‍ ശിബിരത്തോടുകൂടി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വലിയ മനോവ്യഥയുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ചിന്തന്‍ശിബിരില്‍ പങ്കെടുക്കാതിരുന്നത്തിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. മാധ്യമങ്ങളോട് ഇത് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. പ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആണ് തന്നെ ക്ഷണിച്ചത്. തന്റെ സത്യസന്ധത സോണിയാ ഗാന്ധിക്കറിയാം എന്നും മുല്ലപ്പള്ളി പറഞ്ഞു.

