KSDLIVENEWS

Real news for everyone

എസ്.പി.ബാല സുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ;
കോവിഡ് റിപ്പോർട്ട് നെഗറ്റീവ്

SHARE THIS ON

ചെന്നൈ: മൂന്നാഴ്‌ചയിലേറെയായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്‌ത ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. അദ്ദേഹത്തിന്റെ മകൻ എസ്.പി.ചരണാണ് ഈ വിവരം അറിയിച്ചത്. ‘ഏവരുടെയും പ്രാർത്ഥനകൾക്കും പിന്തുണകൾക്കും നന്ദി പറയുകയാണ്. അച്ഛൻ സുഖപ്പെടുന്നു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗ‌റ്രീവായി. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം.’ ചരൺ പറഞ്ഞു.ഈ മാസം ആദ്യ ആഴ്‌ചയിലാണ് താൻ കൊവിഡ് പോസി‌റ്റീവ് ആണെന്ന് എസ്.പി.ബാലസുബ്രഹ്‌മണ്യം തന്നെ സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ അറിയിച്ചത്. ഓഗസ്‌റ്റ് 13ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ വഷളായെന്ന് ചികിത്സയിലുള‌ള എംജിഎം ഹെൽത്ത്കെയർ ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!