KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ പരസ്യ ചിത്രവും സന്ദേശവും നീക്കം ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം

SHARE THIS ON

പ്രധാനമന്ത്രിയുടെ ചിത്രവും സബ് കാ സാത്ത് സന്ദേശവും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. കോടതിയുടെ ഇ മെയിലുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് നീക്കാന്‍ നിര്‍ദേശിച്ചത്.

ഇന്നലെ രാത്രിയാണ് സുപ്രിംകോടതി എന്‍.ഐ.സിക്ക് ഇത് സംബന്ധിച്ച്‌ അടിയന്തര നിര്‍ദേശം നല്‍കിയത്. സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ എന്‍.ഐ.സി പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.

സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും ഔദ്യോഗിക ഇ മെയിലുകളില്‍ നിന്ന് നീക്കം ചെയ്തു. സുപ്രിം കോടതിയുടെ ഔദ്യോഗിക ഇമെയിലുകളില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രം ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന് ശേഷം, ചിത്രം നീക്കം എന്‍ഐസിയോട് ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതിയില്‍ നിന്നുള്ള ഇ മയിലുകളുടെ ചുവട്ടില്‍ കോടതിയുടെ ചിത്രം ചേര്‍ക്കാനും എന്‍.ഐ.സിക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!