മണൽകൊള്ളയ്ക്കെതിരെ നടപടിയുമായി ആദൂർ പൊലീസ്; അനധികൃത കടവിലേക്കുള്ള റോഡ് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

ബോവിക്കാനം ∙ മണൽകൊള്ളയ്ക്കെതിരെ വീണ്ടും ശക്തമായ നടപടിയുമായി ആദൂർ പൊലീസ്. പയസ്വിനിപ്പുഴയിലെ ബാവിക്കര മൊട്ടലിൽ അനധികൃത കടവിലേക്കുള്ള റോഡ് സിഐ ടി.കെ.മുകുന്ദന്റെ നേതൃത്വത്തിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു.ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് രാത്രി നേരങ്ങളിൽ വ്യാപകമായി മണൽകടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പൊലീസ് പരിശോധനയ്ക്കെത്തിയത്. കഴിഞ്ഞ ദിവസം സമാന രീതിയിൽ ആലൂർ, മുണ്ടക്കൈ പ്രദേശങ്ങളിലും പൊലീസ് റോഡ് തകർത്ത് മണലെടുപ്പ് തടഞ്ഞിരുന്നു.

