KSDLIVENEWS

Real news for everyone

ഇടുക്കിയിൽ യു.ഡി.എഫ്. ഹർത്താൽ ആരംഭിച്ചു

SHARE THIS ON

തൊടുപുഴ: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി, കുടിവെള്ളവിതരണം, മെഡിക്കൽ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം മുതലായവയ്ക്ക് ഹർത്താൽ ബാധകമല്ല. തീർഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയേയും ഹർത്താലിൽനിന്നു ഒഴിവാക്കി. വാഹനങ്ങൾ ബലമായി തടയുകയോ വ്യാപാരസ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയോ ചെയ്യില്ലെന്നും നേതൃത്വം അറിയിച്ചു.

ഹർത്താലിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ട് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ നിർമാണ നിരോധന ഉത്തരവ് കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!