ചളിയങ്കോട്ട് പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

കാസർകോട് : മംഗ്ളൂരുവിൽ നിന്നു മീനുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ലോറിയുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . മൂന്നുപേർക്ക് പരിക്ക് . കാഞ്ഞങ്ങാട് , മീനാപ്പീസ് കടപ്പുറത്തെ പരേതനായ മൊയ്തു -ആയിഷ ദമ്പതികളുടെ മകൻ ഹാജി എന്ന വിളിക്കുന്ന പാട്ടില്ലത്ത് ഹമീദ് ( 45 ) ആണ് മരിച്ചത് . ഡ്രൈവർ സദ്ദാംമുക്ക് സ്വദേശി റിയാസ് , മീനാപ്പീസ് സ്വദേശികളായ റഫീഖ് , ഫിറോസ് എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ എസ് ടി പി റോഡിലെ മേൽപറമ്പിനടുത്തെ ചളിയങ്കോട്ട് ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം . അപകടത്തിൽ പിക്കപ്പിന്റെ മുൻഭാഗം പാടെ തകർന്നു . പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹമീദിന്റെ ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു . റുഖിയയാണ് മരണപ്പെട്ട ഹമീദിന്റെ ഭാര്യ . സഹോദരങ്ങൾ : ജമീല , പരേതനായ അബ്ദുൽ ഖാദർ .

