കൊടകര കുഴല്‍പ്പണക്കേസ്: പ്രതിയുടെ വീട്ടിലെ മെറ്റലിനുള്ളില്‍ നിന്ന് 9 ലക്ഷം രൂപ കണ്ടെടുത്തു

കുഴല്‍പ്പണം കവര്‍ന്ന കേസിലെ പ്രതികളില്‍ ചിലര്‍.
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.
കവർച്ചയ്ക്ക് ശേഷം മാർട്ടിൻ കാറും സ്വർണവും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ഇന്നോവ കാർ ആണ് വാങ്ങിയത്
ഈ പണം ഉപയോഗിച്ച് ബാങ്കിൽ നിന്ന് ലോണായി എടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്.
25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് പരാതി. എന്നാൽ വിവിധ പ്രതികളുടെ വീടുകളിൽ നിന്നും മറ്റുമായി ഒരു കോടി പതിനഞ്ച് ലക്ഷത്തോളം രൂപ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
മൂന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ

